ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിൽ കോൺഗ്രസിനു പുതുനേതൃത്വം. ഏറെനാളായി ഒഴിഞ്ഞുകിടന്നിരുന്ന സംസ്ഥാന അധ്യക്ഷ പദവിക്കൊപ്പം ആറ് മേഖലകളിലും ചുമതലക്കാരെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.
ദളിത് വിഭാഗത്തിൽ നിന്നുള്ള ബ്രിജ്ലാൽ കാബ്രിയെയാണ് സംസ്ഥാന അധ്യക്ഷനാക്കിയത്. നിസാമുദ്ദിൻ സിദ്ദിഖി, അജയ് റായി, വീരേന്ദ്ര ചൗധരി, നകുൽ ദുബെ, അനിൽ യാദവ്, യോഗേഷ് ദീക്ഷിത് എന്നിവരെ മേഖലാ പ്രസിഡന്റുമാരായും നിയോഗിച്ചു.
സംസ്ഥാന അധ്യക്ഷനായി മുൻ ബിഎസ്പി എംപികൂടിയായ ബ്രിജ്ലാൽ കാബ്രിയെ നിയോഗിച്ചതിലൂടെ ദളിത് സമുദായത്തിനൊപ്പമാണെന്ന സന്ദേശം കോൺഗ്രസ് നൽകുകയാണ്. മേഖലാ തലവന്മാരിൽ രണ്ടു പേർ ബ്രാഹ്മണവിഭാഗത്തിൽനിന്നുള്ളവരാണ്. ഒരു മുസ്ലിമും രണ്ട് പിന്നോക്കവിഭാഗക്കാരും ഉൾപ്പെടെയാണ് ആറ് ഭാരവാഹികൾ.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിൽ കോൺഗ്രസിനു പുതുനേതൃത്വം
01:09 AM Oct 02, 2022 | Deepika.com