ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു മുൻ വിദ്യാർഥി ഷർജീൽ ഇമാമിന് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജ് അനുജ് അഗർവാൾ ജാമ്യം അനുവദിച്ചു. ഷർജീലിനെതിരേ നിലനിൽക്കുന്ന മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും.
31 മാസമായി കസ്റ്റഡിയിൽ തുടരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 436-എ പ്രകാരം ജാമ്യം തേടിയുള്ള ഷർജീൽ ഇമാമിന്റെ അപേക്ഷ പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഷർജീൽ ഇമാമിന് ജാമ്യം
01:14 AM Oct 01, 2022 | Deepika.com