പോക്സോ കേസുകളിൽ ഡോക്ടർമാർ കുട്ടികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി

02:43 AM Sep 30, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പോ​ക്സോ കേ​സു​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ബ​ന്ധ​മാ​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രി​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ഗ​ർ​ഭഛി​ദ്ര നി​രോ​ധ​ന നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എ.​എ​സ്. ബൊ​പ്പ​ണ്ണ, ജെ.​ബി. പ​ർ​ദീ​വാ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

പോ​ക്സോ നി​യ​മ​ത്തി​ലെ 19 വ​കു​പ്പ് പ്ര​കാ​രം അം​ഗീ​കൃ​ത ഡോ​ക്ട​ർ​മാ​ർ (ര​ജി​സ്റ്റേ​ർ​ഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ) പോ​ലീ​സി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളു​ടെ പേ​രോ മ​റ്റു വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ്തു​ത വ​കു​പ്പ​നു​സ​രി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും പോ​ലീ​സി​ൽ അ​റി​യി​ച്ചി​രി​ക്ക​ണം എ​ന്നാ​ണ്.

സ്പെ​ഷ​ൽ ജു​വ​നൈ​ൽ യൂ​ണി​റ്റി​ലോ പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ആ​ണ് വി​വ​രം ന​ൽ​കേ​ണ്ട​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ വി​വ​രം അ​റി​ഞ്ഞി​ട്ടും പോ​ലീ​സി​ൽ അ​റി​യി​ക്കാ​തി​രു​ന്നാ​ൽ പോ​ക്സോ നി​യ​മ​ത്തി​ലെ 21-ാം വ​കു​പ്പ​നു​സ​രി​ച്ച് പ​ര​മാ​വ​ധി ആ​റു​മാ​സം ത​ട​വോ പി​ഴ​യോ ര​ണ്ടു ശി​ക്ഷ​യും ഒ​രു​മി​ച്ചോ ല​ഭി​ക്കും.