ന്യൂഡൽഹി: യാത്രക്കാർക്ക് 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ സജ്ജമെന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളം. രാജ്യത്ത് 5ജി സേവനങ്ങൾ ഒൗദ്യോഗികമായി ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് സേവനങ്ങൾ ആസ്വദിക്കാനാകും.
5ജി സൗകര്യമുള്ള മൊബൈൽ ഫോണും സിം കാർഡും ഉള്ള യാത്രക്കാർക്ക് ടെർമിനൽ 3-ലെ ആഭ്യന്തര ഡിപ്പാർച്ചറിലും ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും ടി-3 അറൈവലിനും മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏരിയയിലും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരണം.
5ജി സേവനങ്ങൾ നൽകാനൊരുങ്ങി ഡൽഹി രാജ്യാന്തര വിമാനത്താവളം
02:43 AM Sep 30, 2022 | Deepika.com