ബോട്ട് മുങ്ങി ഏഴു പേരെ കാണാതായി
02:43 AM Sep 30, 2022 | Deepika.com
ധുബ്രി: ആസാമിലെ ധുബ്രി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി ഏഴു പേരെ കാണാതായി. 29 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥികളടക്കം 22 പേരെ രക്ഷപ്പെടുത്തി. ധുബ്രി പട്ടണത്തിന് മൂന്നു കിലോമീറ്റർ അലെയായിരുന്നു അപകടമുണ്ടായത്.