ഒ.എം.എ സലാം: പോപ്പുലർ ഫ്രണ്ട് ചെയർമാൻ. കെഎസ്ഇബി ജീവനക്കാരനായിരുന്ന സലാമിനെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു. റെഹാബ് ഇന്ത്യ ഫൗണ്ടേഷനുമായും സലാമിനു ബന്ധമുണ്ട്.
അനിസ് അഹമ്മദ്: പിഎഫ്ഐ ദേശീയ ജനറൽ സെക്രട്ടറി. ബംഗളൂരുവിൽ പഠനം നടത്തിയ അനിസ് ആഗോള ടെലികമ്യൂണിക്കേഷൻ കന്പനിയിൽ ജോലി ചെയ്തിരുന്നു. ഈയിടെ കന്പനി സസ്പെൻഡ് ചെയ്തു. പിഎഫ്ഐയുടെ സൈബർ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും അനീസ് സജീവ ഇടപെടൽ നടത്തിയിരുന്നു.
പി. കോയ: ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം. നിരോധിത സംഘടനയായ സിമിയിൽ അംഗമായിരുന്നു. 1986 മുതൽ മൂന്നു വർഷം ഖത്തറിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്തു. പിന്നീട്. കാലിക്കറ്റ് സർവകാലാശാലയിൽ ലക്ചററായി ജോലി ചെയ്തു. കോഴിക്കോട്ടെ ഇസ്ലാമിക് യൂത്ത് സെന്റർ(ഐവൈസി) ഡയറക്ടറായി പ്രവർത്തിച്ചിരുന്ന കോയ ഇസ്ലാമിക തീവ്രവാദം വളർത്താനാണു ശ്രമിച്ചതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
ഇ.എം. അബ്ദുർ റഹിമാൻ: പിഎഫ്ഐ ദേശീയ വൈസ് ചെയർമാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(കുസാറ്റ്)യിൽനിന്നു റിട്ടയർ ചെയ്ത ലൈബ്രേറിയൻ. സിമിയുടെ മുൻ അധ്യക്ഷനായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഏറെ സ്വാധീനശക്തിയുള്ള നേതാവായ അബ്ദുർ റഹിമാൻ സംഘടനയിൽ തീരുമാനങ്ങളെടുത്തിരുന്ന ആളായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ.
അഫ്സർ പാഷ: ദേശീയ സെക്രട്ടറി, ബിസിനസുകാരനായ പാഷ 2006ൽ പിഎഫ്ഐ രൂപവത്കരിച്ചതുമുതൽ സജീവ പ്രവർത്തകനാണ്.
അബ്ദുൾ വാഹിദ് സേട്ട്: ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം. ബംഗളൂരുവിലെ കച്ചി മേമൻ സമുദായാംഗം. പോപ്പുലർ ഫ്രണ്ട് സ്ഥാപകാംഗം. സോഫ്റ്റ്വേർ സൊലൂഷൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.
മുഹമ്മദ് ഷക്കീബ്: പിഎഫ്ഐ ദേശീയ സെക്രട്ടറി(മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്). പോപ്പുലർ ഫ്രണ്ട് സ്ഥാപകാംഗം. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നു.
നാസറുദ്ദീൻ എളമരം: ദേശീയ സെക്രട്ടറി. മുൻ സംസ്ഥാന പ്രസിഡന്റ്. മാവൂർ ഗ്രാസിം തൊഴിലാളി സമരത്തിൽ സജീവ പങ്കാളി. തേജസ്, മാധ്യമം പത്രങ്ങളിൽ ജോലി ചെയ്തു. എസ്ഡിപിഐ ദേശീയ പ്രവർത്തകസമിതി അംഗം.
മുഹമ്മ് ആസിഫ്: പോപ്പുലർ ഫ്രണ്ട് രാജസ്ഥാൻ ഘടകം അധ്യക്ഷൻ. തുടക്കത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലായിരുന്നു ആസിഫ് പ്രവർത്തിച്ചിരുന്നത്. സിഎഫ്ഐ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 2013-14 കാലത്ത് പിഎഫ്ഐ രാജസ്ഥാൻ ഘടകം വൈസ് പ്രസിഡന്റായി.
ഇവർ ഉന്നത നേതാക്കൾ
01:37 AM Sep 29, 2022 | Deepika.com