ടെട്രാ ട്രക്ക് ഇടപാട്: സാക്ഷി വിസ്താരത്തിന് ആന്‍റണി ഹാജരായി

01:20 AM Sep 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ടെ​ട്രാ ട്ര​ക്ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ കേ​സി​ൽ സാ​ക്ഷി വി​സ്താ​ര​ത്തി​ന് മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

സേ​ന​യ്ക്ക് ട്ര​ക്ക് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ അ​ന്ന​ത്തെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​വി​ട്ട​ത്.

കേ​സ് കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ സി​ബി​ഐ സാ​ക്ഷി​യാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ലാ​യി​രു​ന്ന ആ​ന്‍റ​ണി ഇ​ന്ന​ലെ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ എ​ത്തി മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വാ​രം കു​റ​ഞ്ഞ ട്ര​ക്കു​ക​ൾ പ്ര​തി​രോ​ധ സേ​ന​യ്ക്ക് അ​മി​ത വി​ല ന​ൽ​കി വാ​ങ്ങി എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.

ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ൽ നി​ന്ന് 600 ട്ര​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​ന് 14 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത​താ​യി മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ വി.​കെ. സിം​ഗ് ആ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.