ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്. ഇന്ത്യൻ പാരന്പര്യപ്രകാരം വിവാഹശേഷം പ്രിയങ്ക ഗാന്ധികുടുംബാംഗമല്ലെന്നും വദ്ര കുടുംബത്തിലെ മരുമകളാണെന്നും ഖാലിഖ് പറഞ്ഞു.
ആസാമിലെ ബാർപേട്ട എംപിയാണ് ഇദ്ദേഹം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്നു രാഹുൽഗാന്ധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രിയങ്കയാണ് ഏറ്റവും യോഗ്യയെന്ന് ഖാലിഖ് പറഞ്ഞു.
ഗാന്ധികുടുംബത്തിൽനിന്ന് ആരും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. പല പിസിസികളും നേതാക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധി സമ്മതിച്ചില്ല.
പ്രിയങ്ക ഗാന്ധികുടുംബാംഗമല്ല, കോൺഗ്രസ് അധ്യക്ഷയാകണമെന്നു കോൺഗ്രസ് എംപി
01:20 AM Sep 29, 2022 | Deepika.com