രാഹുലിനെ പിന്തുണച്ച് ഡി.കെ. ശിവകുമാർ
01:48 AM Sep 28, 2022 | Deepika.com
ചിത്രദുർഗ: പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ രക്ഷിക്കുന്നതിനായി കോൺഗ്രസ് ദേശീയ അധ്യക്ഷ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ. രാഹുൽ വീണ്ടും അധ്യക്ഷസ്ഥാനത്ത് എത്തണമെന്നത് രാജ്യമെന്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ ആവശ്യമാണെന്നും ശിവകുമാർ പറഞ്ഞു.