മംഗളൂരു: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവിനിവാസിലെ കെ.വി.അമൃത(25)യെയാണ് ബല്‍മട്ട റോഡിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മംഗളൂരു ശ്രീദേവി കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയായിരുന്ന അമൃത സഹപാഠികള്‍ക്കൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. അവസാനവര്‍ഷ പരീക്ഷ തിങ്കളാഴ്ച തീരാനിരിക്കെയാണ് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കടുത്ത വിഷാദമുണ്ടായിരുന്നതായി കാണിക്കുന്ന കുറിപ്പ് മുറിയില്‍നിന്നും കണ്ടെത്തി. തിമിരിയിലെ അയ്യപ്പന്-ബാലാമണി ദമ്പതികളുടെ മകളായ അമൃത ദുബായില്‍ ജോലിചെയ്യുന്ന സുബിന്റെ ഭാര്യയാണ്. സഹോദരി: അശ്വതി.
മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
01:48 AM Sep 28, 2022 | Deepika.com