ന്യൂഡൽഹി: സാന്പത്തികതട്ടിപ്പ് കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നിന്റെ ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്കു കൈമാറിയ കീഴ്ക്കോടതി നടപടിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്.
ജാമ്യാപേക്ഷ, ജഡ്ജി ഗീതാഞ്ജലി ഗോയലിൽനിന്ന് വികാസ് ദുല്ലിലേക്കു മാറ്റാനുള്ള ഇഡിയുടെ അപേക്ഷ അനുവദിച്ചുകൊണ്ട് റൂസ് അവന്യൂ കോടതിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിനയ് കുമാർ ഗുപ്ത പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ജാമ്യാപേക്ഷയിൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ അവസാനവട്ട വാദങ്ങൾ കേൾക്കുന്പോഴാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും പക്ഷപാതം ആരോപിച്ച് ഇഡി ജഡ്ജിയെ മാറ്റുന്നതിന് അപേക്ഷ നൽകിയത്.
കേസ് പരിഗണിച്ച ജഡ്ജിയുടെ സമീപനം തികച്ചും നീതിയുക്തമാണെന്ന് ജില്ലാ കോടതി ജഡ്ജിയുടെ ഉത്തരവിൽ പറഞ്ഞിട്ടും ജഡ്ജിയെ മാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യേന്ദർ ജെയ്നിന്റെ ജാമ്യാപേക്ഷ: ഇഡിക്ക് നോട്ടീസ്
01:14 AM Sep 27, 2022 | Deepika.com