പോക്സോ കേസിൽ മോൻസണ് മാവുങ്കലിന് ജാമ്യമില്ല
01:14 AM Sep 27, 2022 | Deepika.com
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യഹർജി മോൻസണിന്റെ അഭിഭാഷകൻ പിൻവലിച്ചു.