ഹൈദരാബാദ്: അസദുദ്ദീൻ ഒവൈസി നേതൃത്വം നല്കുന്ന ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) ഗുജറാത്തിൽ മൂന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എഐഎംഐഎം ഗുജറാത്ത് ഘടകം പ്രസിഡന്റും മുൻ എംഎൽഎയുമായ സബീർ കാബ്ലിവാല ജമാൽപുരിൽ മത്സരിക്കും. കൗശിക പാർമർ(ദാനിലിംദ), വസിം ഖുറേഷി(സൂറത്ത് ഈസ്റ്റ്) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.
ഗുജറാത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 25 വാർഡുകളിൽ വിജയിച്ചിരുന്നു. അഹമ്മദാബാദ്, മൊദാസ, ഗോദ്ര, ഭാറുച്ച് എന്നിവിടങ്ങളിലായിരുന്നു പാർട്ടി വിജയിച്ചത്. മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, യുപി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഐഎംഐഎം മത്സരിച്ചിരുന്നു.
തെലുങ്കാനയ്ക്കു പുറമേ മഹാരാഷ്ട്രയിലും ബിഹാറിലും നേട്ടമുണ്ടാക്കാൻ പാർട്ടിക്കായി. യുപിയിലും ബംഗാളിലും ഒരു ചലനവുമുണ്ടാക്കാനായില്ല.
ഒവൈസിയുടെ പാർട്ടി ഗുജറാത്തിലും മത്സരിക്കുന്നു
12:20 AM Sep 26, 2022 | Deepika.com