ബംഗളുരൂ: ബംഗളുരുവിലെ വ്യോമസേനാ ടെക്നിക്കൽ കോളജിൽ (എഎഫ്ടിസി) ട്രയിനി കേഡറ്റ് ജീവനൊടുക്കിയ സംഭവത്തിൽ ആറ് വ്യോമസേനാ ഓഫീസർമാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
അച്ചടക്കനടപടിയെത്തുടർന്ന് ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും അന്വേഷണം നേരിടുകയും ചെയ്ത 27 കാരനായ അങ്കിത് കുമാര്‍ ഝാ എന്ന കേഡറ്റാണ് കോളജിലെ ഒരു മുറിയിൽ തൂങ്ങിമരിച്ചത്. എയര്‍ കമ്മഡോര്‍, വിംഗ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്നിവരെ കുറ്റപ്പെടുത്തിയുള്ള അത്മഹത്യാകുറിപ്പ് സമീപത്തുനിന്നും കണ്ടെടുത്തു.
മേലുദ്യോഗസ്ഥര്‍ അങ്കിതിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. സഹോദരൻ അമാന്റെ പരാതിയിലാണ് പോലീസ് ആറ് ഓഫീസർമാർക്കെതിരേ കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷം തുടർനടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ട്രെയിനി കേഡറ്റ് ജീവനൊടുക്കി; ആറ് വ്യോമസേനാ ഓഫീസർമാർക്കെതിരേ കേസ്
12:20 AM Sep 26, 2022 | Deepika.com