ന്യൂഡൽഹി: പുസ്തക പ്രകാശന മേഖലയിലെ സംഭാവനകൾക്ക് പബ്ലിഷേഴ്സ് ആൻഡ് ബുക്ക്സെല്ലേഴ്സ് അസോസിയേഷന്റെ സുവർണ പുരസ്കാരം കൊണാർക് പബ്ലിഷേഴ്സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മലയാളി കെ.പി.ആർ. നായർക്ക്.
പ്രസാധന രംഗത്തെ നായരുടെ അന്പതു വർഷത്തെ മികവുറ്റ സേവനങ്ങൾ കണക്കിലെടുത്താണ് ഗോൾഡൻ പുരസ്കാരം നൽകിയത്.
കുൽദീപ് നായർ, കുഷ്വന്ത് സിംഗ്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, സുൾഫിക്കർ അലി ഭൂട്ടോ, എം.എസ്. സ്വാമിനാഥൻ, ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, കെ. സച്ചിദാനന്ദൻ, അമൃതാനന്ദമയി തുടങ്ങി പ്രമുഖരുടെ പുസ്തകങ്ങൾ ഡൽഹിയിലെ കൊണാർക് പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്.
കെ.പി.ആർ. നായർക്കു സുവർണ പുരസ്കാരം
12:20 AM Sep 26, 2022 | Deepika.com