ന്യൂഡൽഹി: അറ്റോണി ജനറൽ പദവി സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർഥന മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി നിരസിച്ചു. പദവിയിലേക്ക് തന്നെ പരിഗണിച്ച കേന്ദ്രത്തിന് അദ്ദേഹം നന്ദിപറയുകയും ചെയ്തു.
അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെ പദവി ഈമാസം 30 ന് അവസാനിക്കും. മുകുൾ റോത്തഗി പിൻമാറിയ സാഹചര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തെയെ അറ്റോണി ജനറൽ പദവിയിൽ നിയോഗിച്ചേക്കുമെന്നാണ് സൂചന.
അറ്റോണി ജനറൽ പദവി മുകുൾ റോത്തഗി നിരസിച്ചു
12:20 AM Sep 26, 2022 | Deepika.com