ബംഗളുരൂ: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ എസ്.എം. കൃഷ്ണ മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിൽ.
പനിയെത്തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ മുഖ്യമന്ത്രികൂടിയായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതോടെ മണിപ്പാലിലേക്കു മാറ്റി.
കൃഷ്ണ യുടെ ആരോഗ്യനില തൃപ്തികരമാണെന്നും മൂന്നുനാലു ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
എസ്.എം. കൃഷ്ണ ആശുപത്രിയിൽ
12:20 AM Sep 26, 2022 | Deepika.com