ന്യൂഡൽഹി: കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഹരിയാന ഹൈവേയിൽ കർഷകർ നടത്തിയ ഉപരോധം പിൻവലിച്ചു.
വിളവ് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ സംഭരണതീയതി മുൻകൂട്ടി അറിയിക്കണമെന്ന കർഷകരുടെ ആവശ്യം ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്. കർഷകരുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതായും ഗതാഗതം പുനഃരാരംഭിച്ചതായും കുരുക്ഷേത്ര പോലീസ് സൂപ്രണ്ട് സുരീന്ദർ സിംഗ് വ്യക്തമാക്കി.
ധാന്യച്ചന്തകളിൽ സംഭരിച്ചിരിക്കുന്ന മുഴുവൻ നെല്ലും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റുമെന്ന് സംസ്ഥാനം ഇതിനോടകം കർഷകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ഹരിയാന ഹൈവേയിലെ കർഷക ഉപരോധം പിൻവലിച്ചു
01:21 AM Sep 25, 2022 | Deepika.com