ജമ്മു: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജമ്മുകാഷ്മീർ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. ജമ്മു മുനിസിപ്പൽ കോർപ്പറേഷൻ(ജെഎംസി) മേയർ ചന്ദർ മോഹൻ ഗുപ്തയും ഡെപ്യൂട്ടി മേയർ പൂർണിയ ശർമയും രാജിസമർപ്പിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് സൂചന.
ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്നയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജിതീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ അന്പതിലേറെ സീറ്റുകൾ നേടി ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതൃത്വം പറഞ്ഞു.
ജമ്മു മേയർ രാജിവച്ചു
01:21 AM Sep 25, 2022 | Deepika.com