ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകരോട് കയർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നാണ് മലയാളി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മാധ്യമപ്രവർത്തകർ മൗനം പാലിച്ചു, പ്രതിഷേധിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു ഗവർണറുടെ രോഷം. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത മലയാള മാധ്യമങ്ങളോട് ഇനി സംസാരിക്കില്ലെന്നും ഗവർണർ നിലപാടെടുത്തു. ഡൽഹി കേരള ഹൗസിൽ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ഗവർണർ പ്രത്യേകം സമയം നൽകുകയും ചെയ്തു.
മലയാള മാധ്യമങ്ങളോട് ഇനി പ്രതികരിക്കില്ല: ഗവർണർ
12:50 AM Sep 24, 2022 | Deepika.com