ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രിക സമർപ്പിച്ചേക്കും. 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.
ഗാന്ധി കുടുംബത്തിൽനിന്ന് ആരും തന്നെ കോണ്ഗ്രസ് അധ്യക്ഷ പദവിയിലേക്കു വരുന്നില്ലെന്നു രാഹുൽഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. തനിക്ക് പകരം ആരാണ് രാജസ്ഥാൻ മുഖ്യമന്ത്രി ആകേണ്ടതെന്ന കാര്യം കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിൽ നിന്നു തന്നെ ഒരാൾ എത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യമെന്ന് കാര്യം രാഹുലിനോട് വ്യക്തമാക്കി. എന്നാൽ, തങ്ങളുടെ കുടുംബത്തിൽനിന്ന് ആരും തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. മറ്റു ചില കാരണങ്ങൾ ഉള്ളതു കൊണ്ടു ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടി അധ്യക്ഷനാകണം എന്നാണ് തന്റെ ആഗ്രഹമെന്ന്് രാഹുൽ പറഞ്ഞു.
ഗെഹ്ലോട്ട് കോണ്ഗ്രസ് അധ്യക്ഷനായാൽ ഇരുപത് വർഷത്തിന് ശേഷമാവും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ ആ പദവിയിലെത്തുന്നത്.
ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രിക സമർപ്പിച്ചേക്കും
12:50 AM Sep 24, 2022 | Deepika.com