ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) വൈസ് പ്രസിഡന്റായി മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു.
തെലുങ്ക് ദിനപത്രമായ സാക്ഷിയിൽ നിന്നുള്ള കെ. രാജ പ്രസാദ് റെഡ്ഡിയാണ് പ്രസിഡന്റ്. ഹിന്ദി പത്രമായ ആജ് സമാജിലെ രാകേഷ് ശർമ്മയെ ഡെപ്യൂട്ടി പ്രസിഡന്റായും ഹിന്ദി പത്രമായ അമർ ഉജാലയിലെ തൻമയ് മഹേശ്വരിയെ ട്രഷററായും തെരഞ്ഞെടുത്തു. മോഹിത് ജെയിൻ (ദ ഇക്കണോമിക് ടൈംസ്), വിവേക് ഗോയങ്ക (ദ ഇന്ത്യൻ എക്സ്പ്രസ്), ജയന്ത് മാമ്മൻ മാത്യു (മലയാള മനോരമ), അതിദേബ് സർക്കാർ (ദ ടെലഗ്രാഫ്), കെ. എൻ. തിലക് കുമാർ (ഡെക്കാൻ ഹെറാൾഡ് & പ്രജാവാണി) എന്നിവരാണ് 41 അംഗ ഐഎൻഎസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.
എം.വി. ശ്രേയാംസ് കുമാർ ഐഎൻഎസ് വൈസ് പ്രസിഡന്റ്
12:50 AM Sep 24, 2022 | Deepika.com