നിതീഷ് പിന്നിൽനിന്ന് കുത്തിയെന്ന് അമിത് ഷാ
12:48 AM Sep 24, 2022 | Deepika.com
പാറ്റ്ന: ബിഹാർ മുൻമുഖ്യമന്ത്രിയും മുൻസഖ്യകക്ഷിയായ ജനതാദൾ (യു) തലവനുമായ നിതിഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയെ പിന്നിൽനിന്നു കുത്തിയ നിതീഷ് കുമാർ കോൺഗ്രസിന്റെയും ആർജെഡിയുടെയും മടിയിലിരുന്ന് പ്രധാനമന്ത്രിക്കസേരയ്ക്കു ശ്രമിക്കുകയാണെന്നും ഷാ പറഞ്ഞു.