പേസിഎം പോസ്റ്റർ പ്രചരണം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

12:48 AM Sep 24, 2022 | Deepika.com
ബം​​ഗ​​ളൂ​​രു: ക​​ര്‍ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ബ​​സ​​വ​​രാ​​ജ് ബൊ​​മ്മെ​​യു​​ടെ ചി​​ത്ര​​ത്തി​​നൊ​​പ്പം ‘പേ​​സി​​എം’ എ​​ന്ന വി​​ശേ​​ഷ​​ണ​​വു​​മാ​​യി പോ​​സ്റ്റ​​റു​​ക​​ള്‍ പ​​തി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ര്‍ണാ​​ട​​ക​​യി​​ല്‍ കോ​​ണ്‍ഗ്ര​​സ് നേ​​താ​​ക്ക​​ള്‍ ക​​സ്റ്റ​​ഡി​​യി​​ല്‍. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ഡി.​​കെ .ശി​​വ​​കു​​മാ​​ര്‍, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ, ദേ​​ശീ​​യ വ​​ക്താ​​വ് ര​​ണ്‍ദീ​​പ് സിം​​ഗ് സു​​ര്‍ജേ​​വാ​​ല, ബി.​​കെ. ഹ​​രി​​പ്ര​​സാ​​ദ്, പ്രി​​യാ​​ങ്ക് ഖാ​​ര്‍ഗേ എ​​ന്നി​​വ​​ര​​ട​​ക്ക​​മു​​ള്ള നേ​​താ​​ക്ക​​ളെ​​യാ​​ണു പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട വി​​വാ​​ദ പോ​​സ്റ്റ​​റു​​ക​​ള്‍ പോ​​ലീ​​സ് നീ​​ക്കം​​ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ കെ​​പി​​സി​​സി​​യു​​ടെ സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ വി​​ഭാ​​ഗം കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ബി.​​ആ​​ര്‍. നാ​​യി​​ഡു, കോ​​ണ്‍ഗ്ര​​സ് ഐ​​ടി സെ​​ല്‍ അം​​ഗം ഗ​​ഗ​​ന്‍ യാ​​ദ​​വ് എ​​ന്നി​​വ​​രു​​ള്‍പ്പെ​​ടെ പ​​ത്തോ​​ളം കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ര്‍ത്ത​​ക​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് കെ​​പി​​സി​​സി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​രം നേ​​താ​​ക്ക​​ള്‍ത​​ന്നെ പോ​​സ്റ്റ​​ര്‍ പ​​തി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്.

നേ​​ര​​ത്തേ ക​​ര്‍ണാ​​ട​​ക സ​​ര്‍ക്കാ​​ര്‍ സം​​രം​​ഭ​​ക​​രോ​​ട് 40 ശ​​ത​​മാ​​നം ക​​മ്മീ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​ണെ​​ന്ന ത​​ര​​ത്തി​​ല്‍ തെ​​ലു​​ങ്കാ​​ന​​യി​​ല്‍ പോ​​സ്റ്റ​​റു​​ക​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തു സം​​രം​​ഭ​​ക​​ര്‍ക്കു മു​​ന്നി​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഇ​​മേ​​ജ് ന​​ശി​​പ്പി​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ര്‍വ​​മാ​​യ ശ്ര​​മ​​മാ​​ണെ​​ന്നും ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ബൊ​​മ്മെ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യെ നേ​​രി​​ട്ട് വി​​മ​​ര്‍ശി​​ച്ചു​​കൊ​​ണ്ട് ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​ല്‍ ത​​ന്നെ പോ​​സ്റ്റ​​റു​​ക​​ള്‍ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്.

പൊ​​തു​​മ​​രാ​​മ​​ത്ത് ക​​രാ​​റു​​കാ​​രോ​​ടും സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ 40 ശ​​ത​​മാ​​നം ക​​മ്മീ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​യാ​​ണ് പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ആ​​രോ​​പ​​ണം. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മാ​​സ​​ങ്ങ​​ള്‍ മാ​​ത്രം അ​​വ​​ശേ​​ഷി​​ക്കവേ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​നെ​​തി​​രാ​​യ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ നി​​ര​​ത്തി​​ക്കൊ​​ണ്ട് 40 പെ​​ര്‍സെ​​ന്‍റ് സ​​ര്‍ക്കാ​​ര്‍ എ​​ന്ന പേ​​രി​​ല്‍ ഒ​​രു വെ​​ബ്സൈ​​റ്റി​​നും കെ​​പി​​സി​​സി രൂ​​പം​​ന​​ല്‍കി​​യി​​ട്ടു​​ണ്ട്.