ത​രൂ​രി​നെ വി​മ​ർ​ശി​ച്ചു; ഇ​ട​പെ​ട്ട് കോ​ണ്‍​ഗ്ര​സ്

12:48 AM Sep 24, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​നെ​തി​രേ പാ​ർ​ട്ടി വ​ക്താ​വ് ഗൗ​ര​വ് വ​ല്ല​ഭ് ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ ഇ​ട​പെ​ട്ട് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര നേ​തൃ​ത്വം.

അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം. പാ​ർ​ട്ടി വ​ക്താ​ക്ക​ൾ​ക്കും, ഭാ​ര​വാ​ഹി​ക​ൾ​ക്കു​മാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​നു​മാ​യ ജ​യ്റാം ര​മേ​ശാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. .