ന്യൂഡൽഹി: ഹരിയാനയിലെ ഫത്തേഗഡിൽ ഞായറാഴ്ച ഐഎൻഎൽഡി(ഇന്ത്യൻ നാഷണൽ ലോക് ദൾ) സംഘടിപ്പിച്ചിരിക്കുന്ന മഹാറാലി പ്രമുഖ പ്രതിപക്ഷനേതാക്കളുടെ സംഗമമാകും.
എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയ പ്രമുഖരാണു പങ്കെടുക്കുക.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തുമെന്ന് അറിയിച്ചതായി ജെഡി-യു മുഖ്യ വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
ഐഎൻഎൽഡി റാലിയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പങ്കെടുക്കും
12:23 AM Sep 23, 2022 | Deepika.com