ലക്നോ: പടിഞ്ഞാറൻ യുപിയിൽ മഴക്കെടുതികളിൽ 10 പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. ഇടിമിന്നലേറ്റും വീടിന്റെ ചുമരിടിഞ്ഞുവീണുമാണു പത്തുപേരും മരിച്ചത്.
ഇതേത്തുടർന്ന് അലിഗഢിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇറ്റാവയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്ന നാലു കുട്ടികൾ മരിച്ചു. ഫിറോസാബാദിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ആറുവയസുകാരൻ മരിച്ചു.
മഴക്കെടുതി: യുപിയിൽ 10 മരണം
12:23 AM Sep 23, 2022 | Deepika.com