1725 കോടിയുടെ ഹെറോയിൻ പിടികൂടി

01:10 AM Sep 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ 1,725 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 345 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ മും​ബൈ തു​റ​മു​ഖ​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ഈ ​മാ​സം മൂ​ന്നി​ന് 312.5 കി​ലോ ഹെ​റോ​യി​നു​മാ​യും 10 കി​ലോ മെ​ത്താം​ഫി​റ്റ​മൈ​ൻ ല​ഹ​രി​മ​രു​ന്നു​മാ​യും മു​സ്ത​ഫ സ്റ്റ​നി​ക്സാ​യ്(23), റ​ഹീ​മു​ള്ള റ​ഹീ​മി(44) എ​ന്നീ അ​ഫ്ഗാ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ർ ന​ല്കി​യ വി​വ​രം അ​നു​സ​രി​ച്ച് മും​ബൈ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പോ​ർ​ട്ട് ട്ര​സ്റ്റി(​ജെ​എ​ൻ​പി​ടി)​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ൽ ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​ത്.