ജിഎസ്എൽവി മാർക്ക് ത്രീ വാണിജ്യ വിക്ഷേപണം ഒക്ടോബറിൽ
01:10 AM Sep 22, 2022 | Deepika.com
ചെന്നൈ: ഇസ്രോയുടെ ഭീമൻ റോക്കറ്റ് ജിഎസ്എൽവി മാർക്ക് ത്രീയുടെ ആദ്യ വാണിജ്യ വിക്ഷേപണം അടുത്തമാസം നടക്കും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. വിക്ഷേപണത്തിനുള്ള 36 ഉപഗ്രഹങ്ങളും എത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സ്റ്റേഷനിൽ ഒക്ടോബർ രണ്ടാം വാരമായിരിക്കും വിക്ഷേപണം.