സിംല: ഹിമാചൽപ്രദേശിലെ ധീര സബ്ഡിവിഷനു കീഴിലുള്ള ന്യൂഗൽ ഖാഡ് നദിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ ഒന്പതു മണിക്കൂറിനുശേഷം സാഹസികമായി രക്ഷപ്പെടുത്തി. രണ്ടു സ്ത്രീകൾ ഉൾപ്പെടുന്ന പത്തംഗ സംഘമാണ് നദീതടത്തിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
കാംഗ്രയിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ വിവരമറിയിച്ചതിനെത്തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ 22 അംഗങ്ങളും ദ്രുതകർമ സേനയുമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കിയത്.
ഹിമാചലിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പത്തു പേരെ രക്ഷപ്പെടുത്തി
02:00 AM Aug 20, 2022 | Deepika.com