ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ലയുടെ സർവീസ് ഒരു വർഷംകൂടി നീട്ടി. 2023 ഓഗസ്റ്റ് 22 വരെ ഭല്ല ആഭ്യന്തര സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണു ഭല്ലയുടെ സർവീസ് കാലാവധി നീട്ടുന്നത്.
1984 ബാച്ച് ആസാം-മേഘാലയ കേഡർ ഐഎഎസ് ഓഫീസറായ ഭല്ല 2019 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്. 60 വയസ് പൂർത്തിയായ 2020 നവംബറിൽ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. 2020 ഒക്ടോബറിൽ ഭല്ലയുടെ സർവീസ് 2021 ഓഗസ്റ്റ് 22 വരെ നീട്ടി. തുടർന്ന് ഒരു വർഷംകൂടി സർവീസ് നീട്ടിനല്‍കി.
ഭല്ലയുടെ സർവീസ് നീട്ടി
02:00 AM Aug 20, 2022 | Deepika.com