കോയന്പത്തൂർ: കാരുണ്യ യൂണിവേഴ്സിറ്റിക്ക് നാക് എ++ അംഗീകാരം ലഭിച്ചു. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ അധികൃതർ സർവകലാശാല സന്ദർശിച്ച് ലബോട്ടറികൾ, വിവിധ ഡിപ്പാർട്ട്മെന്റുകൾ, മറ്റു സൗകര്യങ്ങൾ എന്നിവയും അക്കാദമിക്, റിസർച്ച്, മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ്, ഗെയിംസ്, ജിംനാസ്റ്റിക് സൗകര്യങ്ങൾ തുടങ്ങിയവും വിശകലനം ചെയ്തശേഷമാണ് എ++ ഗ്രേഡ് നൽകിയത്.
ഈ മികച്ച അംഗീകാരം ലഭിക്കാൻ പ്രയത്നിച്ച വൈസ് ചാൻസലർ, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരെ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പോൾ ദിനകരൻ, ട്രസ്റ്റി സാമുവൽ ദിനകരൻ എന്നിവർ അഭിനന്ദിച്ചു.
കാരുണ്യ യൂണിവേഴ്സിറ്റിക്ക് നാക് എ+ + അംഗീകാരം
12:53 AM Aug 20, 2022 | Deepika.com