ചണ്ഡിഗഡ്: ഹരിയാന ഡിഎസ്പിയായിരുന്ന സുരേന്ദർ സിംഗിനെ ഖനന മാഫിയ ട്രക്ക് കയറ്റി കൊന്ന കേസിൽ ജുഡീഷൽ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കി.
പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റീസ് എൽ.എൻ. മിത്തൽ ആണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നൂഹിൽവച്ച് ജൂലൈ 19നാണ് സുരേന്ദർ സിംഗ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹരിയാന ഡിഎസ്പി കൊല്ലപ്പെട്ട കേസിൽ ജുഡീഷൽ അന്വേഷണം
12:53 AM Aug 20, 2022 | Deepika.com