അഗർത്തല: ത്രിപുരയിൽ എൻഎൽഎഫ്ടി തീവ്രവാദികളുടെ ആക്രമണത്തിൽ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ ഗിർജേഷ് കുമാർ ഉദയ് (53) വീരമൃത്യു വരിച്ചു.
മിസോറമിനോടും ബംഗ്ലാദേശിനോടും അതിർത്തി പങ്കിടുന്ന പ്രദേശത്ത് ബിഎസ്എഫ് പട്രോളിംഗ് സംഘത്തിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഉടൻ ബിഎസ്എഫ് സംഘം ശക്തമായി തിരിച്ചടിച്ചു. മധ്യപ്രദേശ് സ്വദേശിയായ ഗിർജേഷ് കുമാർ ഉദയ് ബിഎസ്എഫ് 145-ാം ബറ്റാലിയൻ അംഗമാണ്.
ബിഎസ്എഫ് ജവാനു വീരമൃത്യു
12:53 AM Aug 20, 2022 | Deepika.com