ചെന്നൈ: ചെന്നൈയിൽ ശനിയാഴ്ച നടന്ന ബാങ്ക്കൊള്ളയിൽ ചെന്നൈയിലെ പോലീസ് ഉദ്യോഗസ്ഥനടക്കം ആറുപേർ അറസ്റ്റിലായി. അറുന്പാക്കത്ത് ഫെഡറൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫെഡ്ബാങ്ക് ശാഖയിൽ പട്ടാപ്പകൽ നടന്ന കവർച്ചയിൽ 32 കിലോ സ്വർണം നഷ്ടമായിരുന്നു.
അറസ്റ്റിലായ പോലീസുകാരൻ ബാങ്ക്കൊള്ളയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, കവർച്ചാസംഘത്തിലുണ്ടായിരുന്ന ബന്ധു, കവർന്ന സ്വർണം പോലീസുകാരന്റെ വീട്ടിൽ ഒളിപ്പിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കാൻ പോലീസുകാരൻ തയാറായില്ലെന്ന് അഡീഷണൽ കമ്മീഷണർ ടി.എസ്. അൻപു പറഞ്ഞു. 31.7 കിലോ സ്വർണം കണ്ടെടുത്തു.
അറസ്റ്റിലായ ആറു പേരിൽ ഒരാൾ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ജീവനക്കാരനാണ്. കവർച്ചയുടെ മുഖ്യ സൂത്രധാരനും ഇയാളാണ്.
ചെന്നൈയിലെ ബാങ്ക് കവർച്ച: പോലീസുകാരൻ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
12:53 AM Aug 20, 2022 | Deepika.com