ന്യൂഡൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കുള്ള ചികിത്സാ സൗകര്യം സംബന്ധിച്ച് ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കാസർഗോഡ് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയോട് ജസ്റ്റീസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
എല്ലാ ചികിത്സാകേന്ദ്രങ്ങളും സന്ദർശിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. പഠനത്തിന് സഹായം നല്കാൻ സംസ്ഥാന സർക്കാരിനോടും നിർദേശിച്ചു.
എൻഡോസൾഫാൻ ബാധിതരുടെ ചികിത്സാ റിപ്പോർട്ട് തേടി സുപ്രീംകോടതി
01:56 AM Aug 19, 2022 | Deepika.com