കോൽക്കത്ത: 49 ലക്ഷം രൂപയുമായി വാഹനപരിശോധനയ്ക്കിടെ പിടിയിലായ മൂന്നു ജാർഖണ്ഡ് എംഎൽഎമാർക്ക് കൽക്കട്ട ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
കോൺഗ്രസ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ഛപ്, നമൻ ബിക്സൽ കൊംഗാരി എന്നിവർക്കാണ് ജസ്റ്റീസുമാരായ ജോയിമല്യ ബഗച്ചിസ അനന്യ ബന്ദോപാധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മൂന്നുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജൂലൈ 30ന് ഹൗറയിലെ പഞ്ചല ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കോൽക്കത്ത വിട്ടു പുറത്തുപോകരുതെന്നും ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർമുന്പാകെ ഹാജരാകണമെന്നും മൂന്നുപേരോടും കോടതി നിർദേശിച്ചു.
ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ജാർഖണ്ഡിൽ ആദിവാസി ഉത്സവാഘോഷത്തിലേക്ക് സാരികൾ വാങ്ങാനാണ് ഇത്രയും പണം സ്വരൂപിച്ചതെന്നായിരുന്നു എംഎൽഎമാർ പറഞ്ഞത്.
ജാർഖണ്ഡ് എംഎൽഎമാർക്ക് ഇടക്കാല ജാമ്യം
01:17 AM Aug 18, 2022 | Deepika.com