ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ വ്യവസായിയുടെ ഭാര്യയെയും സുഹൃത്തുക്കളെയും കബളിപ്പിച്ച് 215 കോടി രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതി ചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
തട്ടിപ്പുകേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി താരത്തിന് സാന്പത്തിക ഇടപാടുകളുണ്ടെന്നു തെളിഞ്ഞതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സുകേഷ് ചന്ദ്രശേഖർ തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് നടിയായിരുന്നുവെന്നും നടിക്ക് സുകേഷ് പത്ത് കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയെന്നും ഇഡി മുൻപ് കണ്ടെത്തിയിരുന്നു.
ഇയാളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇഡി നടിയെ പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടന്റെ ഏഴു കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
സാന്പത്തിക തട്ടിപ്പ്: ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതി ചേർത്ത് ഇഡി
01:17 AM Aug 18, 2022 | Deepika.com