വികാർ റസൂൽ വാനി കാഷ്മീർ കോൺഗ്രസ് അധ്യക്ഷൻ
01:57 AM Aug 17, 2022 | Deepika.com
ന്യൂഡൽഹി: ജമ്മു കാഷ്മീർ കോൺഗ്രസ് അധ്യക്ഷനായി വികാർ റസൂൽ വാനിയെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പ്രചാരണ സമിതി ചെയർമാനായും നിയമിച്ചു. ഗുലാം നബി ആസാദിന്റെ ഉറ്റ അനുയായി ആണു വികാർ റസൂൽ വാനി.