ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിൽ കൂടി നൽകുന്ന (ഇൻട്രാ നേസൽ) ബിബിവി154 വാക്സിന്റെ മൂന്നാം ഘട്ട ട്രയലുകൾ വിജയകരം. ഒന്നാം ഡോസ് വാക്സിനായും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസായും വാക്സിൻ പരിശോധിച്ചതായി ഭാരത് ബയോടെക്ക് വ്യക്തമാക്കി.
പരീക്ഷണം വിജയകരമാണെന്നും വാക്സിൻ കൊറോണ വൈറസിന് എതിരേ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും ഭാരത് ബയോടെക് അറിയിച്ചു.
പരീക്ഷണത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്കു മുൻപിൽ സമർപ്പിച്ചതായും കന്പനി വ്യക്തമാക്കി. കേന്ദ്ര ഡ്രഗ് കണ്ട്രോളർ ജനറലിന്റെ അംഗീകാരം ലഭിച്ചാൽ കോവിഡ് പ്രതിരോധ യജ്ഞത്തിൽ കൂടുതൽ എളുപ്പത്തിലും ഫലപ്രദമായും ഉപയോഗിക്കാൻ ഇൻട്രാ നേസൽ വാക്സിനുകൾ സഹായിക്കും. അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് ഈ വാക്സിൻ വികസിപ്പിച്ചത്.
ഇൻട്രാ നേസൽ വാക്സിന്റെ ട്രയൽ വിജയമെന്ന് ഭാരത് ബയോടെക്
01:12 AM Aug 17, 2022 | Deepika.com