ബിജെപി സർക്കാർ ആത്മാനുരാഗികളെന്ന് സോണിയ ഗാന്ധി

01:12 AM Aug 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാ​ജ്യ​ത്തോ​ടു​ള്ള അ​ഭി​സം​ബോ​ധ​ന​യ്ക്കു പി​ന്നാ​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന് എ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ പ​ര​സ്യ​ത്തി​ൽ നെ​ഹ്റു​വി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള 75 വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ആ​ത്മാ​നു​രാ​ഗി​ക​ളു​ടെ സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന​വ​രു​ടെ ത്യാ​ഗ​ങ്ങ​ളെ വി​ല കു​റ​ച്ച് കാ​ണു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു സോ​ണി​യ​യു​ടെ പ്ര​തി​ക​ര​ണം.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന​തും ഗാ​ന്ധി, നെ​ഹ്റു, പ​ട്ടേ​ൽ, ആ​സാ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.