മുംബൈ: മഹാരാഷ്ട്രയിൽ ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൈകാര്യം ചെയ്യും. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നഗരവികസനമാണു ലഭിച്ചത്. മുന്തിയ വകുപ്പുകളെല്ലാം ബിജെപി മന്ത്രിമാർക്കാണ്. ആഭ്യന്തരംകൂടാതെ ധനം, ആസൂത്രണം വകുപ്പുകളും ഫഡ്നാവിസിനാണ്.
പ്രമുഖ ബിജെപി മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീലാണ് റവന്യു മന്ത്രി. സുധീർ മുൻഗന്തിവാറിനു വനം വകുപ്പും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ലഭിച്ചു. പാർലമെന്ററികാര്യവും പാട്ടീൽ കൈകാര്യം ചെയ്യും. ഷിൻഡെ പക്ഷത്തുള്ള ദീപക് കേസർക്കറിന് സ്കൂൾ വിദ്യാഭ്യാസവും അബ്ദുൾ സത്താറിനു കൃഷിയും ലഭിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 20 മന്ത്രിമാരാണു മഹാരാഷ്ട്രയിലുള്ളത്.
മഹാരാഷ്ട്രയിൽ മുന്തിയ വകുപ്പുകൾ ബിജെപിക്ക്
01:15 AM Aug 15, 2022 | Deepika.com