ന്യൂഡൽഹി: രാഷ്ട്രീയ റൈഫിള്‍സ് 55ാം ബറ്റാലിയനിലെ നായിക് ദേവേന്ദ്ര പ്രതാപ് സിങ്, ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുധീപ് സര്‍ക്കാര്‍ ( മരണാനന്തരം) , ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ പവോട്ടിന്സാറ്റ് ഗിറ്റേ (മരണാനന്തരം) എന്നിവരെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യം കീര്‍ത്തി ചക്ര പുരസ്കാരം നൽകി ആദരിച്ചു.
13 പേര്‍ക്കാണ് ഈ വർഷത്തെ ശൗര്യ ചക്ര പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. മേജര്‍ നിതിന്‍ ധാനിയ, മേജര്‍ അതിത് ദഹിയ, മേജര്‍ സന്ദീപ് കുമാര്‍, മേജര്‍ അഭിഷേക് സിങ്, ഹവില്‍ദാര്‍ ഘന്‍ശ്യാം, ലാന്‍സ് നായിക് രാഘവേന്ദ്ര സിങ്, ശിപായ് കരണ്‍വിര്‍ സിങ് (മരണാനന്തരം), ഗണ്ണര്‍ ജസ്ബിര്‍ സിങ് (മരണാനന്തരം), ലഫ്റ്റനന്റ് കമാന്‍ഡര്‍ മൃത്യുഞ്ജയ് കുമാര്‍, സിആര്‍പിഎഫ് അസി. കമൻഡാന്റ് അമിത് കുമാര്‍, മഹാരാഷ്ട്ര അഡീ. പോലിസ് സൂപ്രണ്ട് സോമെ വിനായക്, മഹാരാഷ്ട്ര പോലിസ് നായിക് രവീന്ദ്ര കാശിനാഥ്, മഹാരാഷ്ട്ര പോലിസിലെ ടിക്കാറാം സമ്പദ്റാവു എന്നിവര്‍ക്കാണ് ശൗര്യ ചക്ര പുരസ്കാരം.
മേജര്‍ എ. ദിനേശ്, നിഖിൽ മാഞ്ചന്ത, ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍, ക്യാപ്റ്റന്‍ കെ. ശ്രീവല്സന് തുടങ്ങി 81 പേര് ധീരതക്കുള്ള സേനാ മെഡലിന് അര്‍ഹരായി. ധീരതയ്ക്കുള്ള നാവിക സേനാ മെഡലിന് ഒരാളും വ്യോമസേനാ മെഡലിന് ഏഴുപേരും അര്‍ഹരായി.
മൂന്നു പേർക്ക് കീർത്തി ചക്ര
12:12 AM Aug 15, 2022 | Deepika.com