അഹമ്മദാബാദ്: വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു പ്രവേശനം ഉറപ്പാക്കുന്നതിന് വ്യാജ മാർക്ക് ലിസ്റ്റുകൾ തയ്യാറാക്കിയ മൂന്നുപേർ അഹമ്മദാബാദിൽ അറസ്റ്റിൽ.
വിദേശവിദ്യാഭ്യാസ കൺസൾട്ടൻസിയായ യൂണിവേൾഡ് എഡ്യുക്കേഷൻ ഉടമയും രണ്ടുജീവനക്കാരുമാണ് പിടിയിലായത്. ഇംഗ്ലീഷ് പരീക്ഷയുടെ ഉൾപ്പെടെ മാർക്ക്ഷീറ്റിലാണ് സംഘം തിരിമറി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വിശദമായ പരിശോധനയിൽ ഗുജറാത്ത് ഹയർ സെക്കൻഡറി ബോർഡിന്റെയും സൗരാഷ്ട്ര സർവകലാശാലയുടെയും 31 മാർക്ക് ലിസ്റ്റുകളും കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.
മാർക്ക് ലിസ്റ്റിലെ സർവകലാശാല മുദ്രയും വൈസ്ചാൻസലറുടെ ഒപ്പം സീലും കംപ്യൂട്ടർ സോഫ്റ്റ്വേർ ഉപയോഗിച്ച് കോപ്പിചെയ്ത് കൂടുതൽ മാർക്ക് രേഖപ്പെടുത്തിയിരിക്കുന്ന വ്യാജ മാർക്ക് ലിസ്റ്റുകളിൽ പതിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
വിദേശവിദ്യാഭ്യാസത്തിന് വ്യാജരേഖ: മൂന്നുപേർ പിടിയിൽ
01:05 AM Aug 14, 2022 | Deepika.com