ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട പരീക്ഷ 30ലേക്കു മാറ്റി

01:05 AM Aug 14, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള നാ​​​ലാം ഘ​​​ട്ട പ​​​രീ​​​ക്ഷ 30ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി നാ​​​ഷ​​​ന​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ) അ​​​റി​​​യി​​​ച്ചു.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ടു​​​ത്തു​​​ള്ള കേ​​​ന്ദ്രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​നാ​​​ണ് പ​​​രീ​​​ക്ഷ മാ​​​റ്റു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​ടി​​​എ അ​​​റി​​​യി​​​ച്ചു.​ പ​​​തി​​​നേ​​​ഴു മു​​​ത​​​ൽ 20 വ​​​രെ പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നാ​​​ണ് നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്.

3.72 ല​​​ക്ഷം പേ​​​രാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ൽ 11,000 പേ​​​രു​​​ടെ പ​​​രീ​​​ക്ഷ​​​യാ​​​ണ് മാ​​​റ്റു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​ടി​​​എ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ ന​​​ട​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഒ​​​ട്ടേ​​​റെ പ​​​രാ​​​തി​​​ക​​​ൾ വ​​​രിക​​​യും ഒ​​​ട്ടേ​​​റെ പേ​​​ർ​​​ക്കു പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നാ​​​വാ​​​തെ പോ​​​വു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​ടി​​​എ ന​​​ട​​​പ​​​ടി.