ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാമത് ഒരാൾക്കു കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് നൈജീരിയയിൽ യാത്ര ചെയ്തു വന്ന ആഫ്രിക്കൻ സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇതോടെ രാജ്യത്ത് ആകെ പത്തു പേർക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതിൽ നാലു പേർ നിലവിൽ ചികിത്സയിലാണ്. ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
ഡൽഹിയിൽ അഞ്ചാമത് മങ്കി പോക്സ്
01:05 AM Aug 14, 2022 | Deepika.com