ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

03:00 AM Aug 13, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ക്കി സാ​യു​ധ സേ​ന​ക​ൾ.

ര​ണ്ട് ബാ​ഗു​ക​ൾ നി​റ​യെ വെ​ടി​യു​ണ്ട​ക​ൾ കൈ​വ​ശം വ​ച്ച​തി​നും ഡ​ൽ​ഹി​യി​ൽ​നി​ന്നു ല​ക്നോ​വി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​യി ആ​റു പേ​രെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​നു പു​റ​മേ ഡ​ൽ​ഹി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഡ​ൽ​ഹി പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.