പാറ്റ്ന: നാലു കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ബിജെപി സമ്മതിക്കാത്തതുകൊണ്ടാണ് 2019ൽ കേന്ദ്രമന്ത്രിസഭയിൽ ചേരാതിരിക്കാൻ തീരുമാനിച്ചതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. ആർ.സി.പി. സിംഗിനെ മന്ത്രിയാക്കിയതു തന്റെ സമ്മതത്തോടെ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
16 എംപിമാരുള്ള തങ്ങൾക്ക് നാലു മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. ബിജെപിക്ക് 17 എംപിമാരാണുണ്ടായിരുന്നത്. അഞ്ചു പേർക്ക് ബിജെപി മന്ത്രിസ്ഥാനം നല്കി.
ജെഡി-യു ദേശീയ പ്രസിഡന്റായിരുന്ന ആർ.സി.പി മന്ത്രിയാക്കുന്നതിനു മുന്പ് എന്റെ സമ്മതം തേടിയിരുന്നുവെന്ന ബിജെപി നേതാക്കളുടെ ഭാഷ്യം അസത്യമാണ്-നിതീഷ്കുമാർ പറഞ്ഞു.
നാലു കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ടു, ബിജെപി സമ്മതിച്ചില്ല: നിതീഷ്കുമാർ
02:59 AM Aug 13, 2022 | Deepika.com