ന്യൂഡൽഹി: മുതിർന്ന നേതാവ് പവൻ കെ. വർമ തൃണമൂൽ കോൺഗ്രസ് വിട്ടു. രാജിക്കത്ത് പാർട്ടി അധ്യക്ഷ മമത ബാനർജിക്കു കൈമാറി.
ബിജെപി ബന്ധം ഉപേക്ഷിച്ച് നിതീഷ്കുമാർ മഹാസഖ്യത്തിലേക്കു മടങ്ങിയെത്തിയതിനു പിന്നാലെയാണു പവൻ കെ. വർമ തൃണമൂൽ വിട്ടത്. ജെഡി-യുവിൽനിന്നാണ് വർമ തൃണമൂലിലെത്തിയത്.
പൗരത്വ നിയമ ഭേദഗതിയെ എതിർത്തതിനെത്തുടർന്ന് 2020ൽ പവൻ കെ. വർമയെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും ജെഡി-യുവിൽനിന്ന് പുറത്താക്കിയിരുന്നു. മുൻ ഐഎഎസ് ഓഫീസറായ വർമ എഴുത്തുകാരനുമാണ്.
പവൻ കെ. വർമ തൃണമൂൽ വിട്ടു
02:59 AM Aug 13, 2022 | Deepika.com