പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിനു പരമാവധി കിട്ടാവുന്നതു നാലു മന്ത്രിസ്ഥാനം. അതിനായി സ്ഥാനമോഹികൾ ചരടുവലി തുടങ്ങി. അടുത്തയാഴ്ച മന്ത്രിസഭാ വികസനം നടക്കുമെന്നാണു സൂചന. 19 എംഎൽഎമാരാണു കോൺഗ്രസിനുള്ളത്.
തനിക്ക് മന്ത്രിസ്ഥാനം നല്കണമെന്നാവശ്യപ്പെട്ട് ഖഗാരിയ സദർ എംഎൽഎ ഛത്രപതി യാദവ് കോൺഗ്രസ് ഹൈക്കമാൻഡിനു കത്തയച്ചു. കോൺഗ്രസിലെ ഏക യാദവ എംഎൽഎയാണു താനെന്നും തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ഒബിസി വിഭാഗങ്ങൾക്കുള്ള സന്ദേശമായിരിക്കുമെന്നുമാണു ഛത്രപതി യാദവിന്റെ വാദം.
ഇദ്ദേഹത്തിന്റെ പിതാവ് രാജേന്ദ്ര പ്രസാദ് യാഗ്വ ബിന്ദേശ്വരി ദുബെ, ഭഗവത് ഝാ ആസാദ്, ജഗന്നാഥ് മിശ്ര എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
മന്ത്രിയാകണം; ബിഹാർ കോൺഗ്രസിൽ ചരടുവലി തുടങ്ങി
02:59 AM Aug 13, 2022 | Deepika.com